CHANGARAMKULAM
അജിതൻ ചികിത്സാസഹായ ബിരിയാണി ചലഞ്ച് തിങ്കളാഴ്ച
ചങ്ങരംകുളം: അജിതൻ ചികിത്സാ സഹായ സമിതിക്ക് വേണ്ടി
‘കൈത്താങ്ങ്” ചങ്ങരംകുളം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് തിങ്കളാഴ്ച നടക്കും.ഇനി ആരെങ്കിലും ബിരിയാണി ചലഞ്ചിൽ സഹകരിക്കാൻ തയ്യാറുണ്ടെങ്കിൽ ഞായർ രാവിലെ 10 മണിക്ക് മുന്നേ അറിയിക്കണമെന്ന് കൈത്താങ്ങ് പ്രതിനിധികൾ അറിയിച്ചു
തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചങ്ങരംകുളം മൂക്കുതല റോഡിലുള്ള ഗ്യാലക്സി ഓഡിറ്റോറിയത്തിൽ നിന്ന് ബുക്ക് ചെയ്തവർക്കുള്ള ബിരിയാണി വിതരണം ചെയ്യപ്പെടുന്നതാണ് എന്നും അറിയിച്ചു.