Local newsVATTAMKULAM
കുടിവെള്ളത്തിന് വേണ്ടി കളക്ടർക്കു നിവേദനം നൽകി
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ വളരെയേറെ വരൾച്ച ബാധിച്ചതിനാൽ തത്കാലികമായി കുടിവെള്ളം വിതരണം നടന്നുകൊണ്ടിരിക്കുന്നു,കൂടുതൽജനങ്ങൾ വസിക്കുന്ന പ്രദേശങ്ങളിൽ നേരത്തെത്തന്നെ ജല ക്ഷാമം നേരിട്ടത്തിനാൽ വളരെ മുമ്പ് തന്നെ വാഹനത്തിൽ ടാങ്കിൽ വെള്ളം നിറച്ചു വിതരണം തുടങ്ങിയിരുന്നു,
ഇപ്പോൾ ഒരു പ്രത്യേക ഉത്തരവിൻപ്രകാരം,31,5,23, മുതൽ കുടിവെള്ള വിതരണം നിറുത്തിവെക്കണമെന്നു ആവശ്യപ്പെട്ടിരുന്നു, എന്നാൽ വരൾച്ചക്ക് ശമനമാകാത്തത്കൊണ്ടും, മഴ ലഭിക്കാത്തതുകൊണ്ടും, വെള്ളത്തിന്റെ ക്ഷാമം പൂർവോപരി കഠിനമായിത്തന്നെ നില്കുന്നതിനാൽ, കുടിവെള്ള വിതരണം തുടരേണ്ടതിന്റെ ആവശ്യകത, ഡീസാ സ്റ്റർ മാനേജ്മെന്റിന്റെ ഉത്തരവിന്റെ ഭാഗമായി ട്ടാണ് ഇന്ന് പ്രസിഡന്റ് മജീദ് കഴുങ്കിൽ കളക്ടർക്കു നിവേദനം നൽകിയത്,