CHANGARAMKULAM
അക്കിത്തം അനുസ്മരണ സദസ് സംഘടിപ്പിച്ചു.
ചങ്ങരംകുളം: കടവല്ലൂര്‍ അന്യോന്യ പരിഷത്ത് പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ അനുസ്മരിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍, പി. രാമന്‍, ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എസ്.കെ. വസന്തന്‍, കെ.എം. നരേന്ദ്രന്‍, പത്മദാസ്, മോഹനകൃഷ്ണന്‍ കാലടി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. തുലാകാറ്റുപോലെ പ്രതിബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് ഒരു സമൂഹത്തെ മുഴുവന്‍ മനുഷ്യത്വത്തിലേക്കു നയിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അക്കിത്തമെന്നു ലീല കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്ന് രോഷ്ണി സ്വപ്ന സംവിധാനം ചെയ്ത അക്കിത്തം – ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായി.പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന്റെ ഭാഗമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.