EDAPPALLocal news
ഹരിത കർമ്മ സേനാംഗങ്ങൾ ഉത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
എടപ്പാൾ: കുളങ്കര ഭഗവതി ക്ഷേത്ര താലപൊലിയുടെ ഭാഗമായി ഉത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ വട്ടംകുളം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ എത്തി. ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ.എൻ.ഉദയനിൽ നിന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഏറ്റുവാങ്ങി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി, എൻ.മോഹൻദാസ്, ഇ.വി.അനീഷ്, എസ്.വി.രാമൻ, എൻ.ചന്ദ്രബോസ്, ടി.എസ്.രജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി.പി.നജ്മത്ത്, കെ.സി.മണിലാൽ, സി.സരള, സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, രേഷ്മ പ്രവീൺ, എസ്.അർച്ചന, പി.പി.നിസാർ, കെ.പി.സുഷമ, കെ.പി.ജിഷ, എ.ബിന്ദു എന്നിവർ നേതൃത്വം നൽകി. ഇന്നും പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടരും