BREAKING NEWSLATEST NEWSPUBLIC INFORMATION

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കാണ് നിലവില്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ഇരുവരും റിമാന്‍ഡില്‍ തുടരും.ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പുതുതായി നിയമിതനായ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇരുനേതാക്കളേയും ഹാജരാക്കിയത്. ഒക്ടോബര്‍ 13-ാം തിയതിയാണ് ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാകുന്നത്. സിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളും കണ്‍വീനറുമാരുമായ ഇരുവരേയും മോചനം തടയുന്നതിനായി ജാമ്യ നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഇരുവരും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലെത്തുന്നത്.

ഒക്ടോബര്‍ 13ന് ഇരുവരേയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഈ കസ്റ്റഡിയാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.ജന്തര്‍ മന്തറിലേക്ക് പ്രവേശിക്കാനുള്ള പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക ഉയര്‍ത്തി മിന്നല്‍ പ്രതിഷേധം നടത്തിയതിനാണ് ഇരുനേതാക്കളും കസ്റ്റഡിയിലായത്.

ജാമ്യാപേക്ഷയിലെ ഉത്തരവ് വൈകല്‍ അസംബന്ധമെന്ന് സിജെപി വക്താവ് രത്‌ന സിങ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. പ്രോസിക്യൂഷന് നിയമപരമായ വാദങ്ങള്‍ ഒന്നും ഉന്നയിക്കാന്‍ സാധിച്ചില്ലെന്നും വെറും അനുമാനങ്ങള്‍ മാത്രമാണ് അവര്‍ നിരത്തിയതെന്നും ഇന്ന് രത്‌നാ സിങ് പ്രതികരിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടേണ്ട ഒരു സാഹചര്യവും ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button