AccidentBREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

സഹോദരനോടപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

പൊന്നാനി: സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമുണ്ട മൂര്‍ക്കാന്‍കുഴി അബ്ദുല്‍ ഹക്കീമിന്റെ മകന്‍ സഅദ്(8)ന്റെ മൃതദേഹമാണ് പൊന്നാനില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച കാലത്ത് ഏഴ് മണിയോടെ നാട്ടുകാര്‍ ആണ് സഅദി ന്റെ മൃതദേഹം കണ്ടത്കൊപ്പം പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹോദരങ്ങളായ സഅദും, സഹലും. വ്യാഴാഴ്ച വൈകിയിട്ടാണ് സഅദ്,സഹോദരന്‍ സഹല്‍ എന്നിവര്‍ വീട്ടുകാര്‍ക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാര്‍വെട്ടം കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍ പെട്ടത്.നാട്ടുകാര്‍ ചേര്‍ന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഹദിനെ കാണാതാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നതിടെയാണ് പൊന്നാനി പുഴയോരത്ത് കൈലാസംകളം കടവില്‍ ഓളം ബോട്ട് നിര്‍ത്തിയിട്ട ഭാഗത്തായി മൃതദേഹം കണ്ടെെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button