BREAKING NEWSEDAPPALLATEST NEWSLocal newsUPDATES
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ : ഒക്ടോബർ 1 ദേശീയസ ന്നദ്ധ രക്തദാന ദിനത്തിൽ ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ച വരെ എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ചാണ് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. 18 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 13 പേർ സന്നദ്ധ രക്ത ദാനം നിർവഹിച്ചു. ക്യാമ്പിന് ഡോ. മാധുരി, ബ്ലഡ് സെന്റർ ഇൻചാർജ് അഖില കല്ലയിൽ മറ്റ് ജീവനക്കാരായ , ഗ്രീഷ്മ PT, ആർച്ച CV ബി ഡി കെ താലൂക്ക് ഭാരവാഹി അക്ബർ പുഴമ്പ്രം എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളായ അനീഷ ഫൈസൽ, അശ്വതി, ഹസ്ന ഷെറിൻ , ഹരിത എന്നിവർ നേതൃത്വം നൽകി.