BREAKING NEWSEDAPPALLATEST NEWSLocal newsUPDATES

ശുചീകരണ പ്രവർത്തനവുമായി ഷോബിക വെഡ്ഡിങ്സ് ഗാന്ധിജയന്തി ആചരിച്ചു

എടപ്പാൾ : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷോബിക വെഡ്ഡിങ്സ് എടപ്പാൾ ഷോറൂമിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ ഷോറൂമിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.ഷോറൂം മാനേജർ നാസർ ഉമ്മർ, ഷോറൂം ഇൻചാർജ് നാസർ ടി.എം., എച്ച്.ആർ. എക്സിക്യൂട്ടീവ് സാന്ദ്ര ജോസഫ്, ഷാഹിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഷോറൂം പരിസരവും സമീപ പ്രദേശങ്ങളും വൃത്തിയാക്കി.തുടർന്ന് നടന്ന സമാപന ചടങ്ങിൽ ഷോറൂം മാനേജർ നാസർ ഉമ്മർ ഗാന്ധിജയന്തി ആശംസകൾ നേർന്ന് സംസാരിച്ചു. ശുചിത്വവും സാമൂഹിക ഉത്തരവാദിത്തവും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button