PONNANI
പൊന്നാനിയിൽ ജങ്കാറിനുപകരം യാത്രാബോട്ട് സർവിസ് ആരംഭിക്കുന്നു ; ഡിസംബർ 12 ന് സർവിസ് ആരംഭിക്കും
പൊന്നാനി : പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് കരാറുകാർ നിർത്തലാക്കിയതോടെ താൽക്കാലിക സംവിധാനമെന്ന നിലയിൽ യാത്രാബോട്ട് സർവിസ് ആരംഭിക്കുന്നു.
ബോട്ട് സർവിസിന് താൽപര്യം പ്രകടിപ്പിച്ച് രണ്ട് ബോട്ടുടമകൾ രംഗത്തെത്തി. ഇവരുമായി നഗരസഭ ഭരണസമിതി ചൊവ്വാഴ്ച ചർച്ച നടത്തും. ഇതിൽ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ താപര്യമുള്ളവർക്ക് അനുമതി നൽകും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഡിസംബർ 12 മുതൽ സർവിസ് ആരംഭിക്കാനാണ് തീരുമാനം.
അതേസമയം പൊന്നാനിയിൽ സർവിസ് നടത്തിയിരുന്ന ജങ്കാർ സർവിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെൻഡർ എട്ടിന് പരിഗണിക്കും. മറ്റു ജില്ലകളിൽ ജങ്കാർ സർവിസ് നടത്തുന്ന കരാറുകാരുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പുതിയ ജങ്കാർ എത്തിച്ച് സർവിസ് പുനരാരംഭിക്കാനാണ് തീരുമാനം.