BREAKING NEWSEDAPPALKUTTIPPURAM

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം ഗ്രാമ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നു.

പരമ്പരാഗത പദ്ധതികൾ തുടരുന്നതോടൊപ്പം പുതിയ തലമുറയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുള്ള ‘വി ഫോക്കസ്” എന്ന പേരിൽ തുടങ്ങുന്ന ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവ്വ കലാശാലകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്കൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കായി മികച്ച ഫാക്കൽറ്റിയുടെ കീഴിൽ പഞ്ചായത്ത് സൗജന്യ പരിശീലനം ഏർപ്പെടുത്തുന്നു.’വി ഫോക്കസ് ‘ എന്ന ഈ പദ്ധതിയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാജിമോൾ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എ നജീബ്, ജില്ല വികസന സമിതി അംഗം ഇബ്രാഹിം മൂതൂർ , ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി പി ഹൈദരലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബിത, സുമതി അംഗങ്ങളായ ചന്ദ്ര ബോസ്, സിനി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button