വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.
എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ ജൂറി അവാർഡ് . ഷമീറലി കെ.കെ യ്ക്ക് ലഭിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ സമ്മാനിച്ച പുരസ്കാരം പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, പണ്ഡിതർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
നിലവിൽ അയിലക്കാട് ക്യാമ്പ് & എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ
ഗണിത അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഷമീറലി കെ.കെ., വിദ്യാർത്ഥികേന്ദ്രിത അധ്യാപനരീതികൾ, അക്കാദമിക മികവ്, നവീന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായുള്ള നിരന്തര പരിശ്രമങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ദേശീയ ശ്രദ്ധ നേടിയ അംഗീകാരത്തിന് അർഹനായത്.
അധ്യാപനരംഗത്തെ സമർപ്പണത്തിനും വിദ്യാഭ്യാസ മികവിനും ലഭിച്ച ഈ പുരസ്കാരം വിദ്യാഭ്യാസ സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സഹപ്രവർത്തകർ, വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ എന്നിവർ അദ്ദേഹത്തെ അഭിനന്ദിച്ചു.