EDAPPALLATEST NEWSLocal news
വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി
എടപ്പാൾ | യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു.ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സിദ്ദീഖ് മൗലവി അയിലക്കാട്, അടാട്ട് വാസുദേവൻ, ജില്ലാ പ്രസിഡണ്ട് മജീദ് മാടമ്പാട്ട്, സെക്രട്ടറി പി.വി. ഉദയകുമാർ, പി. ഹിഫ്സു റഹ്മാൻ, മുരളി മേലേപ്പാട്ട്, കെ. മുഹമ്മദ് ഹനീഫ, എം. പി. യൂസുഫ് എന്നിവർ പ്രസംഗിച്ചു.