LATEST NEWSThiruvananthapuramUPDATES
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം അനുമതി നൽകി. പുതിയ അധ്യക്ഷനെ ഡിസംബറിന് ശേഷമാകും തെരഞ്ഞെടുക്കുക. യൂത്ത് കോൺഗ്രസിന് ആസ്ഥാനം നിർമ്മിക്കുമെന്ന് ദേശീയ നേതൃത്വത്തിന് ഒ ജെ ജനീഷ് ഉറപ്പ് നൽകി.നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെയാവും ജനീഷ് തുടരുക. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെത്തുമോയെന്ന് സംശയമുയർന്നിരുന്നു. അതിനിടെയാണ് കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ് തുടരട്ടെയെന്ന തീരുമാനം നേതൃത്വം കൈക്കാെണ്ടത്.