KochiPUBLIC INFORMATIONSocial

ഗ്യാസ് കണക്ഷൻ: സബ്സിഡി ആലോചിക്കുന്നില്ല കെ.വൈ.സി അപ്‌ഡേഷൻ വ്യാജ കണക്ഷനുകളെ കണ്ടെത്താനെന്ന് കേന്ദ്രം

കൊച്ചി :  വിവിധ ഓയിൽ കമ്പനികളിൽ നിന്ന് ഗ്യാസ് കണക്ഷൻ എടുത്തവർ സബ്‌സിഡിക്കുവേണ്ടി ഈ മാസം 16നകം കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന പ്രചാരണം ശരിയല്ലെന്ന് ഓയിൽ കമ്പനികളും പൊതുവിതരണ വകുപ്പും.ഒരാളുടെ പേരിൽ ഒന്നിലധികം കണക്ഷനെടുത്തവരേയും, മറ്റുള്ളവരുടെ പേരിലുള്ള   കണക്ഷൻ ഉപയോഗിക്കുന്നവരേയും ഫിൽറ്റർ ചെയ്ത് മരണപ്പെട്ടവരുടെ കണക്ഷൻ അനന്തരാവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും ഉദ്ദേശിച്ചാണ് അപ്‌ഡേഷൻ നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.ഗ്യാസ് കണക്ഷനെടുത്തവരിൽ കേന്ദ്രത്തിൻ്റെ നേരിട്ടുള്ള സബ്‌സിഡി പ്രധാനമായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അനുവദിച്ച പി.എം.യു.വൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്കു മാത്രമാണ് ലഭിക്കുന്നത്. 14.2 കിലോഗ്രാം സിലിൻഡറിന് 300 രൂപ വീതം നേരിട്ടുള്ള സബ്‌സിഡി അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്  ഈ സംവിധാനം.അഞ്ച് കിലോഗ്രാം സിലിണ്ടറിന് തുക ആനുപാതികമായി കുറയും. 2026 ജൂൺ ഏഴിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പി.എം.യു.വൈ ഉപഭോക്താക്കൾക്ക് ഒരു വർഷത്തിലെ ആദ്യ നാല് റീഫില്ലുകൾക്ക് 300 വീതമാണ്  നേരിട്ടുള്ള സബ്‌സിഡി ലഭിക്കുന്നത്.പരമാവധി പ്രതിവർഷം 1,200 രൂപ. എന്നാൽ സാധാരണ കണക്ഷൻ ഉള്ളവർക്ക് യാതൊരു സബ്‌സിഡിയും  നൽകുന്നില്ല. വില നിയന്ത്രിക്കുന്നതിനാൽ ഉപഭോക്താവിന് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സിലിൻഡർ ലഭിക്കുന്നുണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനും, ഓയിൽ കമ്പനികൾക്കുമുള്ളത്.  നേരത്തെ ഇ.കെ.വൈ.സി അപ്‌ഡേറ്റ് ചെയ്ത ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇപ്പോൾ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ കേന്ദ്രം 2026 മാർച്ചിൽ ഇറക്കിയ ഉത്തരവ് പ്രകാരം ഇ.കെ.വൈ.സി ചെയ്യാത്തതിന്റെ പേരിൽ സിലിൻഡർ വിതരണം തടസ്സപ്പെടില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും കെ.വൈ.സി ചെയ്യാത്തവർ സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുന്നതാണ് സുരക്ഷിതമെന്ന് ഗ്യാസ് വിതരണക്കാർ വിശദീകരിക്കുന്നു.മൊബൈൽ ഫോണിലോ, കംപ്യൂട്ടർ വഴിയോ, ഗ്യാസ് ഏജൻസി ഓഫിസിൽ നേരിട്ട് പോയോ ഇ.കെ.വൈ.സി പൂർത്തിയാക്കാം. ഓൺലൈനിൽ ചെയ്യാൻ പ്രയാസമുള്ളവർക്ക് ഗ്യാസ് ഏജൻസി ജീവനക്കാർ വഴിയും അപ്‌ഡേറ്റ് ചെയ്യാനാകും.  ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ കയ്യിൽ ഉണ്ടായിരിക്കണം.രാജ്യത്താകെയുള്ള ഗാർഹിക  ഉപഭോക്താക്കളിൽ 30 ശതമാനത്തോളം വ്യാജ കണക്ഷനുകളാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇത്തരക്കാരെ കണ്ടെത്തി പുതിയ അപേക്ഷകർക്ക് കണക്ഷൻ നൽകുന്നതിനാണ് ഇപ്പോൾ കെ.വൈ.സി നിർബന്ധമാക്കിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button