AccidentBREAKING NEWSEDAPPALLocal news
എടപ്പാളിൽ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം
എടപ്പാൾ: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരായ രണ്ട് പേരെ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ‘ഹണ്ടർ’ എന്ന ബസ്സാണ് ഇവർക്ക് മേൽ പാഞ്ഞുകയറിയത് എന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റേയാൾക്ക് അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട രണ്ട് പേരും തമിഴ്നാട് സ്വദേശികളാണെന്നാണ്.