AccidentBREAKING NEWSEDAPPALLocal news

എടപ്പാളിൽ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

​എടപ്പാൾ: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരായ രണ്ട് പേരെ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്.
​കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ‘ഹണ്ടർ’ എന്ന ബസ്സാണ് ഇവർക്ക് മേൽ പാഞ്ഞുകയറിയത് എന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റേയാൾക്ക് അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
​അപകടത്തിൽപ്പെട്ട രണ്ട് പേരും തമിഴ്നാട് സ്വദേശികളാണെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button