VATTAMKULAM

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി ഇടപഴകാനുള്ള അവസരം ഉണ്ടാക്കുക അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക മെഹന്തി ഡിസൈനിംഗ് രംഗത്തേക്ക് പ്രചോദനം നൽകുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഉദ്ഘാടനം പ്രസിഡണ്ട് ഷാജിമോൾ നിർവഹിച്ചു വൈസ് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ രാജേഷ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മജീദ് കഴുങ്കിൽ സുബിത ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടിപി ഹൈദരലി എന്നിവർ സംസാരിച്ചു.മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഒന്നാം സ്ഥാനം അമാനനസ്റിൻ& റിൻഷിദ ടീമിനും രണ്ടാം സ്ഥാനം ഷിബ്ന & അബീദ മൂന്നാം സ്ഥാനം സാജിറ & മിൻഹഎന്നിവർ നേടി.
പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button