EDAPPALLocal news
മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി
എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ് ഡയറക്ടർ കൊയസൻ്റെകത്ത് മറിയക്കുട്ടി മകൻ മുഹമ്മദ് ഹനീഫ തുടങ്ങാൻ പോകുന്ന മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമര സമിതി തവനൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ -വി. എസ് ജോയിക്ക് നിവേദനം നൽകി.
പൊന്നാനി താലൂക്കിൽ പെട്ട, ഹോട്ടൽ,ബേക്കറി, മാൾ, തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച മലിനവും മറ്റു മാലിന്യവസ്തുക്കളും ലോറിയിൽ കൊണ്ടു വന്ന് നിറക്കുന്നതാണ് പ്ലാൻ്റ്.
ശ്രീവത്സം ഹോസ്പിറ്റൽ,05 പൊതു കിണറുകൾ, SC നഗർ, ലക്ഷം വീട് നഗർ. ജനങ്ങൾ തിങ്ങിതമസിക്കുന്ന പ്രദേശം ആയതിനാൽ കിണറുകളിൽ മാലിന്യം കലരാൻ ഇടയുണ്ട്. ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഈ മാലിന്യ പ്ലാൻ്റ് ഒരു കാരണവശാലും ജനവാസ സ്ഥലത്ത് വരാതിരിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് പൊതുജനങ്ങളുടെ ആവശ്യത്തിൽ എല്ലാ സഹായവും സമരസമിതിക്ക് എം.എൽ.എ ഉറപ്പ് നൽകി.
പി പി മുസ്തഫ, കെ പി സൈഫുദ്ദീൻ, കെ പി ഹംസക്കുട്ടി (ഉണ്ണി), എൻ കെ ഷമീം, കെ രാജീവ്, നടരാജൻ, എ ഖമറുദ്ദീൻ, അലി, വി അബ്ദു റബ്ബ്,കെ പി മുഹമ്മദ് അലി സംബന്ധിച്ചു