EDAPPALLocal news

സ്കൗട്ട് & ഗൈഡ്സ് ഔട്ട് സ്റ്റാൻ്റിംഗ് അവാർഡ്: ഐഡിയലിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ ഫൈനൽ റൗണ്ടിൽ

എടപ്പാൾ: ഭാരത് സ്കൗട്ട് സ് & ഗൈഡ്സ് നൽകുന്ന പരമോന്നത അവാർഡായ സ്കൗട്ട് & ഗൈഡ്സ് ഔട്ട് സ്റ്റാൻ്റിംഗ് അവാർഡിന് കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ കാമ്പസിൽ നിന്ന് പത്താം ക്ലാസിലെ ഐഹാംബിച്ച, ആയിഷ നിയ എന്നീ രണ്ട് വിദ്യാർത്ഥികൾ ഫൈനൽ റൗണ്ടിൽ പങ്കെടുക്കും.
കേരളത്തിൻ നിന്ന് കോഴിക്കോട്ടെ അലക്സാണ്ടർ കെ അശോക് അടക്കം മൂന്ന് പേർക്കാണ് ഫൈനൻ റൗണ്ട് ഇൻ്റർവ്യുവിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
പതിനാല് വയസ് മുതൽ പതിനേഴ് വയസ് വരെയുള്ള പഠന കാലയളവിൽ സ്പോർട്സ്, ആർട്സ്, സയൻസ് ഫെയർ ,സ്കൗട്സിലെ മറ്റ് വിവിധങ്ങളായ പ്രൊജക്ടുകളിലെയും ആക്ടിവിറ്റിസുകളിലെയും മികവുകൾ മുതലായവയുടെ അടിസ്ഥാനത്തിലാണ് ഔട്ട് സ്റ്റാൻ്റിംഗ് അവാർഡിന് സെലക്ഷൻ ലഭിക്കുക.
സബ് ജില്ല, ജില്ല, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു ശേഷം ബാങ്ക്ളുരു റീജിയൻ തലത്തിലും നടന്ന സെലക്ഷനു ശേഷമാണ് ഏപ്രിൽ 25ന് ന്യൂഡൽഹിയിലെ സ്കൗട്ട് കാര്യാലയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ റൗണ്ട് ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ ഐഹാംബിച്ചക്കും ഐഷാ നിയക്കും അവസരം ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button