KERALA

യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കൊച്ചി: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം. കൊച്ചുവേളി- രപ്തിസാ​ഗർ എക്സ്പ്രസ് (12512) ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. രാവിലെ 6.35നാണ് സാധാരണ നിലയിൽ പുറപ്പെടുന്നത്.

എറണാകുളം സൗത്തിൽ‌ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് (06441) ഇന്നും നാളെയും മറ്റന്നാളും കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

കൊല്ലത്ത് നിന്നുള്ള എറണാകുളം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് (06442) നാളെ വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button