BREAKING NEWSEDAPPALLATEST NEWSLocal news
പി സുരേന്ദ്രൻ്റെ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
എടപ്പാൾ : സാഹിത്യകാരൻ പി സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ അഡ്വ. എ.എം രോഹിത്ത് അധ്യക്ഷനായി. വി എസ്.ജോയ് എം.എൽ.എ മുഖ്യാതിഥിയായി. രാമകൃഷ്ണൻ കുമരനല്ലൂർ പുസ്തക പരിചയം നടത്തി.പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, ഡോ. സിപി ബാവാഹജി, വി.കെ.എം മജീദ്,സമദ് മങ്കട, ഒ.സി സലാഹുദ്ദീൻ, അഡ്വ.സുജാത വർമ്മ, അഡ്വ. എം.ബി ഫൈസൽ,സുരേഷ് എടപ്പാൾ, ആനന്ദ് റോഷൻ,മണികണ്ഠൻ കാലടി, ഹന്നാൻ മാറാമുറ്റം,ഇബ്രാഹിം മുതൂർ സംസാരിച്ചു. കഥാകൃത്ത് പി സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി.