CHANGARAMKULAMLATEST NEWSLocal news

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്

: ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ഗതാഗതപാതയായ പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പൊന്നാനി താലൂക്കിനായി പ്രഖ്യാപിച്ച പ്രത്യേക വികസന പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിനായി 7 കോടി രൂപ അനുവദിച്ചു. ഫണ്ട് പ്രഖ്യാപനം വന്നതോടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ.കുറ്റിപ്പുറം–ചൂണ്ടൽ സംസ്ഥാന പാതയിലെ പന്താവൂരിൽ നിന്ന് ആരംഭിച്ച് കക്കിടിപ്പുറം–ചങ്ങരംകുളം–കുറ്റിപ്പാല പി.ഡബ്ല്യു.ഡി റോഡിലേക്ക് ചേരുന്നതാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ റോഡ്. കക്കിടിപ്പുറം മഖാം, കുന്നത്ത് മഖാം, ഐ.എച്ച്.ആർ.ഡി കോളേജ്, നെല്ലിശ്ശേരി സ്കൂൾ, കക്കിടിപ്പുറം എ.എം.എൽ.പി സ്കൂൾ, കെ.വി.യു.പി സ്കൂൾ, അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സംസ്കൃതി സ്കൂൾ, ദലാഇലുൽ ഖൈറാത്ത് അറബിക് കോളേജ് തുടങ്ങിയ പ്രമുഖ തീർത്ഥാടന–വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗ്ഗമാണിത്.റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. നൗഷാദലി എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളായ പി.പി. യൂസഫലി, ബഷീർ കക്കിടിക്കൽ, ഉമ്മർ തലാപ്പിൽ എന്നിവരുടെയും നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ച ശേഷമാണ് തുക അനുവദിച്ചത്.നിലവിൽ ആറ് മീറ്റർ വീതിയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി എട്ട് മീറ്ററാക്കി വീതികൂട്ടാൻ നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ബഷീർ കക്കിടിക്കൽ ചെയർമാനും കെ.വി. ഷെരീഫ് കൺവീനറുമായി ജനകീയ റോഡ് വികസന സമിതിയും രൂപീകരിച്ചു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ യാത്രാദുരിതത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.(ഫോട്ടോ അടിക്കുറിപ്പ്: പന്താവൂർ–കക്കിടിപ്പുറം റോഡിന് ഫണ്ട് അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ജനകീയ റോഡ് വികസന സമിതി ചെയർമാൻ ബഷീർ കക്കിടിക്കൽ ഹാരമണിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button