BREAKING NEWSUPDATES

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാണാത്തതിന് കാരണം വ്യക്തമാക്കി ഇസിഐ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ (INDIA) സഖ്യത്തിലെ എംപിമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിനെ കാണാൻ അനുമതി നിഷേധിച്ചതിൽ വ്യക്തത വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). പ്രതിപക്ഷ നേതാക്കളുടെ ആവശ്യങ്ങൾ നിലവിലുള്ള പ്രോട്ടോകോളിന് വിരുദ്ധവും ‘അസാധാരണവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന്’ ഇസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.​പാർലമെന്റ് ഹൗസ് അനെക്സിൽ വെച്ച് 240-ഓളം വരുന്ന എംപിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു ഡൽഹി പോലീസ് വഴി പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് വളപ്പിനുള്ളിൽ വെച്ചുമാത്രമേ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കൂ എന്നതാണ് നിലവിലെ ചട്ടമെന്നും, അതിൽ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷൻ അറിയിച്ചു.​ഇതിനുപുറമെ, എംപിമാരിൽ നിന്ന് നിവേദനം നേരിട്ട് സ്വീകരിക്കുന്നതിനായി മുതിർന്ന മുതിർന്ന ഉദ്യോഗസ്ഥനെ യോഗസ്ഥലത്തേക്ക് അയക്കാമെന്ന് കമ്മീഷൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാക്കൾ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.​ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ ക്രമക്കേട് ആരോപിച്ചുമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. പ്രതിഷേധത്തെത്തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button