BREAKING NEWSNATIONAL

ഇന്ത്യൻ സേനയിലെ അതീവ രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽ‌കി; നാവിക സേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ

അമരാവതി: ഇന്ത്യൻ നാവികസേനയിലെ അതീവ രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസിന് ചോർത്തി നൽ‌കിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ‌ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ‌. ആന്ധ്രാപ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.വിശാഖപട്ടണം നേവൽ ബേസിലെ ജീവനക്കാരനായ പ്രദീപ് മുഖർജി, കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദ് എന്നിവരാണ് പിടിയിലായത്.

ഈ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.പാക് ഏജന്‍റുമാർക്ക് വാട്സാപ്പ് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഒടിപി. കൈമാറി, നാവികസേനാ താവളങ്ങളിലെ സുപ്രധാന വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകളിലൂടെ പങ്കുവച്ചു എന്നിവയാണ് പ്രദീപ് മുഖർജിക്കെതിരായ കുറ്റം.വരപ്രസാദ് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഏജന്‍റുമാർക്ക് നൽകുകയും ഇതിനുപകരമായി വൻതുക കൈപ്പറ്റുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടുപേരെയും വിജയവാഡ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button