BREAKING NEWSLATEST NEWS
നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ
ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ എന്നാണ് സൂചന.
ഹരിയാന സോനിപത് സ്വദേശിയായ 17 വയസുകാരൻ, ഹരിയാന സോനിപത് സ്വദേശിയായ 18 വയസുകാരൻ റെഹാൻ, ബിഹാർ ബെഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ 22-കാരൻ ഋതിക് കുമാർ എന്നിവരാണ് അറസ്റ്റിലായത്.