EDAPPALLATEST NEWSLocal news

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി.“ജനാധിപത്യ ഘാതകൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ, തിരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button