തണൽ വാർഷികം: അഡ്വ. ഏ. പി. സ്മിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.
മാറഞ്ചേരി: പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് പതിനേഴ് വർഷം പിന്നിടുന്ന കേരളത്തിലെ പ്രഥമ പലിശ രഹിത അയൽ കൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികം ഏപ്രിൽ 30 വ്യാഴാഴ്ച മാറഞ്ചേരി സീഡ് ടർഫ് ഗ്രൗണ്ടിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഏ. പി സ്മിജി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 4 മണിക്ക് തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന പരിപാടിയിൽ തണൽ പ്രസിഡൻ്റ് ടി. പി. നാസർ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യപ്രഭാഷണം നടത്തും. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ജനറൽ സെക്രട്ടറി കെ.കെ. ഷാനവാസ് ആദരിക്കും. തണൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റുക്സാന ഇർഷാദ് സമ്മാന വിതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശ്രീജിത്, എ. സൈനുദ്ധീൻ, മുഹമ്മദ് പൊന്നാനി, നൂറുദ്ധീൻ പോഴത്ത് എന്നിവർ പങ്കെടുക്കും. നസ്ലി സുൽഫിഖറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഒപ്പനയും അരങ്ങേറും.
“സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക” എന്ന തലക്കെട്ടിൽ ബുധനാഴ്ച 4 മണിക്ക് വനിതാ വിളംബര റാലി നടത്തും. കെ.പി.സി സി. ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി റാലി ഫ്ളാഗ് ഓഫ് ചെയ്യും.
വിപണന മേള ബുധനാഴ്ച 3 മണിക്ക് സീഡ് ഗ്രൗണ്ടിൽ കർഷകനായ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും.
2 കിലോമീറ്റർ ചുറ്റളവിൽ 150 ൽ പരം സംഗമം അയൽ കൂട്ടങ്ങളിൽ മുവ്വായിരത്തോളം മെമ്പർമാരാണ് തണലിലുള്ളത്. സ്ത്രീകളുടെ ഉന്നതിക്ക് വൈവിധ്യങ്ങളായ പരിപാടികളാണ് തണൽ നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5 കോടിയിൽ പരം രൂപയാണ് ഇതിലെ അംഗങ്ങൾ പരസ്പരം പലിശ രഹിത വായ്പകൾ നൽകിയത്.
വാർത്താ സമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് ടി.പി. നാസർ, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് , സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ്, സ്വാഗത സംഘം കൺവീനർ ബേബി ബാൽ, എക്സിക്യൂട്ടീവ് അംഗം ആരിഫ ബഷീർ എന്നിവർ പങ്കെടുത്തു.