EDAPPALLocal news

ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടർ കെ കെ ഗോപിനാഥന് എടപ്പാൾ പ്രസ് ക്ലബിന്റെ ആദരം

എടപ്പാള്‍ : ലോകത്തിന് മുന്നില്‍ എടപ്പാളിനെ അടയാളപ്പെടുത്തുന്ന എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഗൈനക്കോളജി രംഗത്ത് 45 വർഷത്തിലധികമായി സേവനം നടത്തിവരുന്ന ഡോക്ടർ കെ കെ ഗോപിനാഥനെ ഡോക്ടേഴ്സ് ഡേ ദിനത്തില്‍ എടപ്പാൾ പ്രസ് ക്ലബ് ആദരിച്ചു.
ആതുര സേവനരംഗത്ത് മാത്രമല്ല സാമൂഹ്യ സേവന രംഗത്തും ഡോക്ടർ ഗോപിനാഥൻ നിരവധിസേവന പ്രവർത്തനങ്ങളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.ഡോക്ടർ കെ കെ ഗോപിനാഥന്റെ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് എടപ്പാൾ പ്രസ് ക്ലബ് ആദരിച്ചത്.
എടപ്പാൾ പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ കുഞ്ഞിപ്പ സെക്രട്ടറി ഇ വി അനീഷ് എന്നിവർ ചേർന്ന് ഡോക്ടർ കെ കെ ഗോപിനാഥനെ പൊന്നാടയണിയിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് ഇ നായർ മൊമെന്റോ സമ്മാനിച്ചു.മാധ്യമപ്രവർത്തകരായ ശ്രീജിത്ത് എടപ്പാള്‍ , ദാസ് കോക്കൂർ, റദീഫ്, ചന്ദ്രകുമാർ,ഗിരീഷ് ലാൽ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button