EDAPPALLocal news

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്:എടപ്പാൾ ഒരുങ്ങുന്നു

എടപ്പാൾ : 11 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് ആഥിത്യമരുളാൻ എടപ്പാളിൽ വിപുലമായ ഒരുക്കങ്ങൾ. സർവ്വതല സ്പർശിയായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വ്യാപാരികൾ, തൊഴിലാളികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സാഹിത്യോത്സവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.പ്രാസ്ഥാനിക സമ്മേളനം , അധ്യാപക സംഗമം, വിദ്യാർത്ഥി സമ്മേളനം , അക്കാദമിക് സെമിനാർ, മാധ്യമ വിരുന്ന്, എടപ്പാൾ പാട്ട്, സൗഹൃദ സായാഹ്നം , ചർച്ചാ വേദി, വർണ്ണക്കുട, ഉമ്മാക്കൊരു കത്ത്, ഇസ്സ കോഡ് പരേഡ്, സെൻ്റിനറി ഗാർഡ് സംഗമം, പാട്ടുവണ്ടി തുടങ്ങി വൈവിധ്യമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .
സ്വാഗതസംഘം ഓഫീസ് “വീ ഹബ്ബിൽ ” നടന്ന മാധ്യമ പ്രവർത്തകരുടെ സംഗമം മുതിർന്ന പത്രപ്രവർത്തകൻ സുരേഷ് ഇ നായർ ഉദ്ഘാടനം ചെയ്തു. പ്രസ്സ്‌ ക്ലബ്ബ് സെക്രട്ടറി അനീഷ് ശുകപുരം മഖ്യ പ്രഭാഷണം നടത്തി
പി പി നൗഫൽ സഅദി അധ്യക്ഷനായി , റഷീദ് കുഞ്ഞിപ്പ സിറാജ്, ശ്രീജിത്ത് മനോരമ, ദാസൻ മുദ്ര ടി വി,റദീഫ് മാധ്യമം , ഗിരീഷ് ലാൽ എൻ സി വി ,ചന്ദ്രകുമാർ ന്യൂസ് മേക്കർ പ്രസംഗിച്ചു .പി റഫീഖ് അഹ്സനി സ്വാഗതവും ഉവൈസ് തണ്ടിലം നന്ദിയും പറഞ്ഞു.

ചിത്രം :- എസ് എസ് എഫ് സാഹിത്യോത്സവ് സ്വാഗത സംഘം ഭാരവാഹികളും എടപ്പാൾ പ്രസ്സ്‌ക്ലബ്ബ് അംഗങ്ങളം നടന്ന സൗഹൃദ ചർച്ച .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button