BREAKING NEWSKUTTIPPURAM

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക് മാജിയാണ് ഇന്ന് പുലർച്ചെ കുറ്റിപ്പുറത്തിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്.

തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ട നടപടികൾ ശേഷം 6 മണിയോടുകൂടി മൃതദേഹം പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചു.സന്നദ്ധ പ്രവർത്തകരായ റഫീഖ് മണി കുറ്റിപ്പുറം, ആംബുലൻസ് ഡ്രൈവർ റഷീദ് കുറ്റിപ്പുറം, പവർ സ്റ്റോൺ ഉടമ, മരണപ്പെട്ട ഒഡീഷാ സ്വദേശിയുടെ നാട്ടുകാരായ കൂടെ ജോലി ചെയ്യുന്ന അവിടുത്തെ തൊഴിലാളികൾ, കുറ്റിപ്പുറം പോലീസ് എന്നിവർ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button