BREAKING NEWSLATEST NEWS

ജാനകിയുടെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി; താക്കോൽദാനം നടത്തി

വട്ടംകുളം | സേവാഭാരതിയുടെ ‘തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സേവാഭാരതിയും സംയുക്തമായി വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്നിൽ പള്ളിയാലിൽ പറമ്പിൽ ജാനകിയുടെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി.ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബു താക്കോൽ കൈമാറി.

രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം പ്രാന്ത സേവാപ്രമുഖ് എം.സി. വത്സൻ സേവാസന്ദേശം നൽകി.വട്ടംകുളം സേവാഭാരതി അധ്യക്ഷൻ മലയത്ത് പരമേശ്വരൻ, ബ്രഹ്മാനന്ദ ശർമ, വേലായുധൻ നായർ മാസ്റ്റർ എന്നിവർ സംസാരിച്ചു. എടപ്പാൾ ഖണ്ഡ് സംഘചാലക് ടി.കെ. രാമചന്ദ്രൻ സന്നിഹിതനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button