CHANGARAMKULAM

ചങ്ങരംകുളം ഹൈവേയിൽ ഡ്രൈനേജിൽ സ്ഥാപിച്ച ഗ്രില്ല് വഴിയാത്രികർക്ക് ഭീഷണിയാവുന്നതായി നാട്ടുകാർ

ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിലെ പാതയോരത്തെ ഡ്രൈനേജിൽ സ്ഥാപിച്ച ഗ്രില്ല് വഴിയാത്രികർക്ക് ഭീഷണിയാവുന്നതായി നാട്ടുകാരുടെ പരാതി.തൃശ്ശൂർ റോഡിലെ ബസ് ബേ ക്ക് സമീപത്താണ് ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച ഗ്രില്ല് അപകടം
വരുത്തുന്നത്.കുട്ടികളും വിദ്യാർത്ഥികളും അടക്കം ദിനം പ്രതി നൂറ് കണക്കിന് പേർ സഞ്ചരിക്കുന്ന ജംഗ്ഷനിലെ പ്രധാന പാതയിലാണ് കുട്ടികളുടെ കാലുകൾ കുടുങ്ങുന്ന രീതിയിൽ വലിയ വിടവുകൾ ഉള്ള ഗ്രില്ല് സ്ഥാപിച്ചിരിക്കുന്നത്.പലപ്പോഴും ഇത് വഴി സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും കാലുകൾ ഈ ഗ്രില്ലിനുള്ളിൽ കുടുങ്ങാൻ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button