BREAKING NEWSEDAPPALLATEST NEWSPUBLIC INFORMATIONSocialUPDATES
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ ഓണം വിപണിക്ക് തുടക്കം
എടപ്പാൾ: കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026ലെ ഓണം വിപണിക്ക് തുടക്കമായി. ത്രിവേണി മെഗാമാർട്ടിൽ നടന്ന ചടങ്ങ് തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ്, വാർഡ് മെമ്പർ സതി സുകുമാരൻ, പഞ്ചായത്ത് മെമ്പർ കഴുങ്കിൽ മജീദ് എന്നിവർ ആശംസകൾ നേർന്നു.
റീജിയണൽ മാനേജർ ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് റീജിയണൽ മാനേജർ അലി സി.പി. സ്വാഗതവും യൂണിറ്റ് ഇൻചാർജ് പ്രസീത പി. നന്ദിയും പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ട്സ് മാനേജർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഓണം വിപണി ആഗസ്റ്റ് 16 മുതൽ 25 വരെ പ്രവർത്തിക്കും. റേഷൻ കാർഡ് മുഖേനയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. പ്രതിദിനം 100 പേർക്ക് വീതം ഓണം വിപണിയുടെ പ്രയോജനം ലഭിക്കും.