KERALA

കുട്ടികളെ ഇരുത്തിയുള്ള യാത്രയ്ക്ക് ഫൈൻ വാങ്ങുന്നത് ദ്രോഹമെന്ന് കെ. ബി ഗണേഷ് കുമാർ: എല്ലാവർക്കും കാർ വാങ്ങാൻ സാധിക്കില്ല

എ ഐ ക്യാമറ വഴിയുള്ള ട്രാഫിക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും. നിയമം നടപ്പിലാക്കുന്നവർക്ക് കാർ വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അത് ഇല്ലെന്നത് നിയമം നടപ്പിലാക്കുന്നവർ ഓർക്കണം. കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
എല്ലാവർക്കും കാർ വാങ്ങാൻ താങ്ങില്ലെന്നും എംഎൽഎ പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഒപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടുപോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കും എന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ തുറന്നടിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button