EDAPPAL
പട്ടാമ്പി – തൃത്താല- പൊന്നാനി റോഡും ഗതാഗത യോഗ്യമാവുന്നു
പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി – തൃത്താല – പൊന്നാനി റോഡും ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഞാങ്ങാട്ടിരി പമ്പ് ജങ്ങ്ഷൻ മുതൽ തൃത്താല വരെ നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് നിധിയിൽനിന്ന് 60 ലക്ഷം രൂപ വകയിരുത്തിയാണ് മലപ്പുറം ജില്ലാ അതിർത്തിയായ തൃക്കണാപുരം മുതൽ പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരി പെട്രോൾ പമ്പുവരെ 20 കിലോമീറ്റർ ദൂരം നവീകരണം നടക്കുന്നത്.
റോഡുതകർന്ന് യാത്ര ദുർഘടമായ ഭാഗങ്ങളിലെ കുഴികൾ അടച്ച് റീ ടാർ ചെയ്താണ് നവീകരണം നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചയ്ക്കകം പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
