BREAKING NEWScrimeEDAPPALLATEST NEWSLocal newsSocialUPDATES
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്.ഓടിന്റെ തൂക്ക് വിളക്ക്, ഓടിന്റെ 1.5 അടി ഉയരമുള്ള 3 നിലവിളക്ക്, ഓടിന്റെ 1 അടി ഉയരമുള്ള 14 നിലവിളക്ക്, സുമാർ 10 കിലോ തൂക്ക്ം വരുന്ന 2 ഉരുളി എന്നിവ മോഷണം പോയിട്ടുണ്ട്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്