EDAPPALLATEST NEWSLocal newsUPDATES

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

എടപ്പാൾ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനവുമായി എടപ്പാൾ സ്വദേശിനി നിരഞ്ജന. ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത വിഭാഗത്തിൽ ഫൈനൽ വരെ മുന്നേറിയ നിരഞ്ജന രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഈ മികച്ച നേട്ടത്തോടെ, വരാനിരിക്കുന്ന ഡിസംബറിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് സർവകലാശാലാ ടീമിലേക്ക് നിരഞ്ജന തിരഞ്ഞെടുക്കപ്പെട്ടു.എടപ്പാൾ അണ്ണക്കംപാട് ചോരുംവീട്ടിൽ ഭാസി–രാജലക്ഷ്മി ദമ്പതികളുടെ മകളായ നിരഞ്ജന കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button