EDAPPAL
സംസ്ഥാന സ്കൂൾ ഒളിംപിക്സിന് എടപ്പാൾ ബാഡ്മിന്റൺ അക്കാദമിയുടെ ആറംഗ ടീം
എടപ്പാൾ : തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ മുതൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ ഒളിംപിക്സിനോടനുബന്ധിച്ച ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് എടപ്പാൾ ബാഡ്മിന്റൺ അക്കാദമിയിലെ ആറു വിദ്യാർത്ഥികൾ പങ്കെടുക്കും. ജി.എച്ച്.എസ്.എസ് കുറ്റിപ്പുറത്തെ സാത്വിക് കൃഷ്ണ, അഭിനന്ദ, പാർവ്വണ, സാരംഗി കൃഷ്ണ, ജി.എച്ച്.എസ്.എസ് എടപ്പാളിലെ വിനന്ദ് എ.പി, ജി.എച്ച്.എസ്.എസ് മാറഞ്ചേരിയിലെ അയിഷ ആബിദ് എന്നിവരാണ് ടീം അംഗങ്ങൾ. സിബു ഫ്രാൻസിസ്, അക്ഷയ് എന്നിവരുടെ പരിശീലനത്തിലാണ് ഈ നേട്ടം എടപ്പാളിന് കൈവന്നത്.