BREAKING NEWSCHANGARAMKULAMLATEST NEWSLocal news

ആഫ്രിക്കൻ ഒച്ച് : കേന്ദ്ര സംഘം നന്നംമുക്കിൽ സന്ദർശനം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഫീൽഡ് പരിശോധനയും ബോധവൽക്കരണവും നടത്തി. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ഡോ. പ്രെസ്റ്റി ജോൺ, പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ , ഡോ. രഞ്ചുമോൾ ആർ, അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഒച്ച് ബാധിത കൃഷിയിടങ്ങളിലും പരിസരങ്ങളിലും സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുമായി നേരിട്ട് സംവദിച്ചു. ഭീമൻ ഒച്ചുകളുടെ ജീവിതചക്രം, കൃഷിവിളകൾക്കെതിരെയുള്ള ആക്രമണ രീതി, ഉയർന്ന പ്രജനന ശേഷി എന്നിവയെക്കുറിച്ചും പ്രധാന പ്രതിരോധ മാർഗങ്ങളെ കുറിച്ചും കൃഷിക്കാർക്കും നാട്ടുകാർക്കും സംഘം വ്യക്തമായ വിശദീകരണം നൽകി.കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം തയ്യാറാക്കിയ ഭീമൻ ഒച്ചുകളുടെ നിയന്ത്രണ രീതികൾ അടങ്ങിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.

പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, വാർഡ് മെമ്പർ സുധീഷ്, നന്നംമുക്ക് കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സി പി ദേവി, കൃഷിഭവനിലെ മറ്റ് ജീവനക്കാർ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button