CHANGARAMKULAM

പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ.പ്രദീപിനെ അനുമോദിച്ചു

ചങ്ങരംകുളം: രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ. പ്രദീപിന് അനുമോദനവുമായി മാതൃ വിദ്യാലയം.പന്താവൂർ എ.എം.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ
അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എ. ജലീന, മുൻ ഹെഡ് മാസ്റ്റർ വി.രാമകൃഷ്ണൻ മാസ്റ്റർ, പി.ടി.എ.പ്രസിണ്ട് കെ.ജി. മോഹനൻ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, കെ.വി. മൊയ്തുണ്ണി, ടി.വി. അഹമ്മദുണ്ണി , കെ .രജനി, പി. ഹനീഫ, സി.സി. ഓമന , ഷിൻസി ടി. ചീരൻ, ടി.വി. ജസീന, എം.വി. അരുൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വീട്ടിലും വിദ്യാലയത്തിലും ലഭിക്കുന്ന അറിവിന്റേയും സ്നേഹത്തിന്റേയും ബഹിസ്ഫുരണമാണ് സമൂഹത്തിന് പ്രയോജനപ്പെടുന്ന ഓരോ വ്യക്തിയുമെന്ന് പത്മശ്രീ ഡോ: പ്രദീപ് തലാപ്പിൽ അഭിപ്രായപ്പെട്ടു.
വിദ്യായലത്തിലെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനവും ഡോ. പ്രദീപ് തലാപ്പിൽ നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button