PCWF ഖത്തർ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി
ദോഹ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യം ഊട്ടിയുറപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഇഫ്‌താർ സംഗമം നടത്തി. അബു ഹമൂർ നാസ്കോ ഗ്രിൽ & റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആന്റ് ഫാമിലി ഡെവലപ്പ് മെൻറ് കൗൺസിൽ ചെയർമാൻ ഡോ : ഇബ്രാഹിം കുട്ടി പത്തോടി നിർവഹിച്ചു. ഖത്തർ പി സി ഡബ്ല്യു എഫ് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗംശ അബ്ദുസ്സലാം മാട്ടുമ്മൽ റമദാൻ സന്ദേശം നൽകി. പരിപാടിയിൽ അംഗങ്ങൾക്ക് വേണ്ടി ICBF ഇൻഷൂറൻസ് റെജിട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. ആദ്യ അംഗത്വം അഡ്വൈസറി ബോർഡ് മെമ്പർ കെ കെ ഫൈസൽന് നൽകിക്കൊണ്ട് തുടക്കം കുറിച്ചു. സിദ്ദിഖ് ചെറവല്ലൂർ ICBF ഇൻഷുറൻസിന്റെ പ്രാധാന്യത്തെ കുറിച്ചും എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങൾക്ക് വിശദീകരിച്ച് കൊടുത്തു. പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. ഖലീൽ റഹ്മാൻ സ്വാഗതവും ഷൈനി കബീർ നന്ദിയും പറഞ്ഞു.