VATTAMKULAM

സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് വൊളന്റിയർ അവാർഡ് നേടി എം എൻ സാരംഗിനെ യൂത്ത് ലീഗ് അനുമോദിച്ചു

വട്ടംകുളം : സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് വൊളന്റിയർ അവാർഡ് നേടി നാടിന്റെ അഭിമാനമായ വട്ടംകുളം സ്വദേശി എം എൻ സാരംഗിന് വട്ടംകുളം ടൗൺ യൂത്ത് ലീഗ്, ഗ്രീൻ സിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ വി കെ എം ഷാഫി ഉപഹാരം നൽകി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടിയു അധ്യക്ഷത വഹിച്ചു. തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷറഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വിവിഎം മുസ്തഫ, യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ്, യൂ വി സിദ്ധീഖ്, റഫീഖ് ചേകനൂർ, സജീർ എം എം, സുലൈമാൻ മൂതൂർ, എം നാരായണൻ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button