KUTTIPPURAM
പോലീസ് മെഡലിന് അർഹനായ സബ് ഇൻസ്പെക്ടർ കെ എസ് സുധീറിനെ ഹൈവേ പോലീസ് അനുമോദിച്ചു
കുറ്റിപ്പുറം : ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ സബ് ഇൻസ്പെക്ടർ കെ എസ് സുധീറിനെ ഹൈവേ പോലീസ് അനുമോദിച്ചു. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ നൗഫൽ ഉപഹാരം നൽകി.
പോലീസ് സർവീസിൽ മുഖ്യമന്ത്രിയുടെ മെഡൽ നേടുകയെന്നത് കഠിനപ്രയത്നത്തിന്റെ ഫലമാണന്നും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു അംഗത്തിന് ഇത് ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന്
ഇൻസ്പെക്ടർ പ്രസംഗത്തിൽ പറഞ്ഞു. ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് അധ്യക്ഷനായി
സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഗിരി, എ.എസ്.ഐ സുധാകരൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. എസ്ഐ. കെഎസ് സുധീർ മറുപടി പ്രസംഗവും നടത്തി.