കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ സമ്മേളനം
കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ സമ്മേളനം വളാഞ്ചേരി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ പി വി മുഹ്സിൻ കാവുംപുറം,
കുഞ്ഞിപ്പ രാങ്ങാട്ടൂർ എന്നിവരുടെ നാമദേയത്തിൽ സജ്ജമാക്കിയ നഗറിൽ നടന്നു.
രാവിലെ പത്ത് മണിക്ക് ഏരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ പതാക ഉയർത്തി.
സമ്മേളനം പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം Dr മുബാറക് സാനി ഉൽഘാടനം ചെയ്തു.
ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
ടി പി ഇക്ക്ബാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ടി ഒ ശിഹാബ് സംഘടനാ റിപ്പോർട്ടും
വെച്ചു.
പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ റഹൂഫ്
ജില്ലാ പ്രസിഡണ്ട് സി പി റസാഖ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട് കെ കെ പ്രീതി ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ എസ് സേതുനാഥ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ വാരിയത്ത് സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ പ്രവാസി ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ വി കെ രാജീവ് സ്വാഗതവും മുസ്തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ.
ടി പി അബ്ദുൾ ഗഫൂർ (പ്രസിഡണ്ട്)
സി അബ്ദു റസാഖ്, ചാച്ചു വളാഞ്ചേരി
(വൈസ് പ്രസിഡണ്ട്)
മുസ്തഫ ചെല്ലൂർ
(സെക്രട്ടറി)
പി കെ മുഹമ്മത് അലി
കെ കെ ഹാരിഫ
(ജോയിൻ്റ് സെക്രട്ടറി)
ഹംസ മാണിയങ്കാട്
(ട്രഷർ)