നാഗപറമ്പിൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിലെ നടുവട്ടത്ത് നിർമിച്ച ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം എം.പി അബ്ദുസമദ്‌സമദാനി എം.പി ഉദ്ഘാടനം ചെയ്തു.ഇ.ടി മുഹമ്മദ്ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം ചെലിട്ട് നിർമിച്ചതാണ് പുതിയ കെട്ടിടം. നടുവട്ടം തിയ്യംതിരുത്തി വേലായുധന്റെ കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി അധ്യക്ഷയായി. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി വേലായുധൻ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഫസൽഅലി പൂക്കോയ തങ്ങൾ,സി.വി റമീന, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ സഹീർ മാസ്റ്റർ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എം സരിത,കെ.ടി സിദ്ദീഖ്, സിദ്ദീഖ് പരപ്പാര,കോമള ടീച്ചർ,ജയചിത്ര,മെഡിക്കൽ ഓഫിസർ ഡോ.അബുബക്കർ , പഞ്ചായത്ത് അസി.സെക്രട്ടറി ജാബിർകുട്ടി സംസാരിച്ചു.സ്ഥലം സൗജന്യമായി നൽകിയ കുടുംബത്തിന്റെ പ്രതിനിധി റോജ വേലായുധൻ,കരാറുകാരായ ബൗൾഡർ ഡവലപ്പേഴ്‌സിനു വേണ്ടി വി.ടി അബ്ദുൽ റസാഖും സി.മുഹമ്മദ് ഇഖ്ബാൽ, കുറിപ്പുറം ബ്ലോക്ക് അസി.എജിനിയർ രാജീവ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.