EDAPPAL
എടപ്പാളിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
എടപ്പാൾ | ഓണ വിപണി ലക്ഷ്യം വച്ച് കർഷക സംഘം കോലൊളമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങിനിക്കരയിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം മേഖല സെക്രട്ടറി സി വി ജയൻ നിർവ്വഹിച്ചു. വാർഡ് മെമ്പറുമായ ടിവി പ്രകാശൻ അധ്യക്ഷത വഹിച്ചു. എവി ഗോപാലൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖലകമ്മിറ്റി മെമ്പറും മേഖല പ്രസിഡണ്ട് എ ദിനേശൻ ആശാസപ്രസംഗം നടത്തി.