kaladi
അംഗന്‍വാടികളിലേക്ക് 104 കണ്ടെയ്നറുകളും 26 കുക്കറുകളും വിതരണം ചെയ്തു
കാലടി ഗ്രാമ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 250000 രൂപ വകയിരുത്തി അംഗന്‍വാടികളുടെ സ്വകര്യം മെച്ചപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ 26 അംഗന്‍വാടികളിലേക്ക് 104 കണ്ടെയ്നറുകളും 26 കുക്കറുകളും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ് കൊരണപറ്റ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ ആനന്ദന്, റംസീന ഷാനൂബ്, ബഷീർ തുറയാറ്റിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി, ബ്ലോക്ക് മെമ്പര്‍ ജയശ്രീ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ അബ്ദുള്‍ ഗഫൂര്‍, രജനി മാങ്ങാട്ടൂര്‍, ICDS സൂപ്പര്‍വൈസർ ഷാനിമോൾ, ഫർസാന എന്നിവർ പ്രസംഗിച്ചു