CHANGARAMKULAM

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് ആദരവ് നൽകി

ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ എൻട്രൻസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച ക്ലബ്ബ് മെമ്പർ നുഫൈലിന് ക്ലബ്ബ് പ്രവർത്തകർ സ്നേഹാദരവ് നൽകി.ക്ലബ്ബ് സെക്രട്ടറി ഷെബീർ സ്വാഗതം പറഞ്ഞു.ക്ലബ്ബ് പ്രസിഡന്റ് വിഎം സിദ്ധിഖ് അധ്യക്ഷത വഹിച്ച ചടങ്ങ് സിൽവർ സ്റ്റാർ ജിസിസി പ്രതിനിധി കെവി ബഷീർ ഉത്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെഎം യാസർ,കെവി ബഷീർ എന്നിവർ ചേർന്ന് വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു ക്ലബ്ബിന്റെ യൂത്ത് വിങ് പ്രവർത്തകരായ റിഷാദ്,ഹർഷദ്,ഷെബീർ തുടങ്ങിയവർ ക്ലബ്ബിന്റെ മൊമെന്റോ നുഫൈലിന് സമ്മാനിച്ചു. കെഎം നൗഷാദ്,സിദ്ധിഖ്,റഹ്മാൻ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി ക്ലബ്ബ് ട്രഷറർ ഹർഷദ് കെഎ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button