EDAPPAL
ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതിയും ഗതാഗതവും മുടങ്ങി
ലൈൻ തകർന്നത് നിരവധിയിടങ്ങളിൽ
എടപ്പാൾ സബ് സ്റ്റഷേന് കീഴിൽ എല്ലാ 11 കെ വി ലൈനും ഓഫായി
എടപ്പാൾ | അയിലക്കാട് മുക്കിലപ്പടി ബസ് സ്റ്റോപ്പിന് സമീപം മരം വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. എട്ട് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കി. കെ എസ് ഇ ബി അധികൃതരെത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്