VATTAMKULAM

അനുസ്മരണ പൊതുയോഗം

വട്ടംകുളം | സി.പി.ഐ (എം) കുറ്റിപ്പാല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മഞ്ഞക്കാട്ട് രാമചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കുറ്റിപ്പാല സെൻ്ററിൽ സി.പി.ഐ (എം) കുറ്റിപ്പാലസൗത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം നടത്തി : സി.പി.ഐ (എം) എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി ഇ.പി.സുധി അദ്ധ്യക്ഷനായി, ഏരിയ കമ്മറ്റിയംഗം എം.മുസ്തഫ, സി.പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ്, കെ.എസ്.ടി.എ.ഉപജില്ല സെക്രട്ടറി സുബീന പി.കൃഷ്ണൻ, സി.എസ്. പ്രസന്ന, വി.പി.അനിത, സി.വി.ഷെരീഫ എന്നിവർ പ്രസംഗിച്ചു. മുബൈ ആസ്ഥാനമായുള്ള മഹാരാജഫെസ്റ്റിവെല്ലിൽ കുട്ടികളുടെ സിനിമാ വിഭാഗത്തിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്ത ഫാറൂക്ക് മുല്ലപ്പൂവിനെ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button